നാദാപുരം: വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്ബത്ത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്ബ് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബാറ്ററി എടുത്തു വിഴുങ്ങുകയായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇത് മനസ്സിലായിരുന്നില്ല. രണ്ട് ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഡോക്‌ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസ്സിലായത്.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് റിഷാദ് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. മാതാവ്: ശരീഫ. സഹോദരങ്ങള്‍: റാസിന്‍ റഷീദ് (വിദ്യാര്‍ത്ഥി, ചെറുമോത്ത് എം.എല്‍.പി. സ്കൂള്‍)