ബായാര്‍ പി.എച്ച്.സി പുതിയ കെട്ടിട നിര്‍മ്മാണത്തിന് 1.50 കോടി അനുവദിച്ചു

62

കാസര്‍കോട്് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരേഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തി ലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബായാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. പൈവളികെ ഗ്രാമപഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 1.40 കോടിയുമടക്കം 1.50 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്.

പുതിയതായ നിര്‍മ്മിക്കുന്ന ഇരുനിലകെട്ടിടത്തില്‍ മൂന്ന് ഒ.പി മുറികള്‍ , രണ്ട് ഒബ്‌സര്‍വേഷന്‍ മുറികള്‍, ഡെന്റല്‍ ഒ.പി, സ്‌പെഷ്യല്‍ ഒ.പി, ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഡ്രസ്സിംഗ് റും, ലാബ്, ബ്രസ്റ്റ് ഫീഡിംങ് റൂം, ഫാര്‍മസി സൗകര്യങ്ങള്‍ ഉണ്ട്. പൊതുജനങ്ങളെയും കുട്ടികളെയും ഒ.പി ബ്ലോക്കിലേക്ക് വരുന്ന രോഗികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പബ്ലിക്ക് ഹെല്‍ത്ത് ഡിവിഷന്‍ സംവിധാനവും ക്രമീകരിക്കും.

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍,കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വി.പി, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS