ന്യൂഡല്‍ഹി: ബി.സി.സി.ഐ ഭരണസമിതിയിലേക്ക് ഒന്‍പത് പേരുകള്‍ സുപ്രീം കോടതി നിയമിച്ച രണ്ടംഗ പാനല്‍ നിര്‍ദ്ദേശിച്ചു. ലോധ കമ്മറ്റി ശിപാര്‍ശ പ്രകാരമാണ് ഒന്‍പതംഗ സമിതിയെ ശിപാര്‍ശ ചെയ്തത്. അതേസമയം സമിതി സമര്‍പ്പിച്ച അംഗങ്ങളുടെ പട്ടിക സുപ്രീം കോടതി തള്ളി. 70 വയസ് കഴിഞ്ഞവര്‍ ക്രിക്കറ്റ് ഭരണസമിതിയില്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശം മറികടന്ന് ചിലരെ രണ്ടംഗ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ചില മുന്‍ ക്രിക്കറ്റ് താരങ്ങളും പട്ടികയിലുണ്ട്. ലോധ കമ്മറ്റിയുടെ ശിപാര്‍ശയില്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരെ സുപ്രീം കോടതി പുറത്താക്കിയിരുന്നു. ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിര്‍ക്കെയയും സുപ്രീം കോടതി പുറത്താക്കിയിരുന്നു.