ന്യൂഡല്‍ഹി • ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല അധ്യക്ഷനായി മുന്‍ സിഎജി വിനോദ് റായിയെ സുപ്രീംകോടതി നിയോഗിച്ചു. രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവരെയും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ ഭരണസമിതിയിലേക്ക് കേന്ദ്രസര്‍ക്കാരും ബിസിസിഐയും നിര്‍ദേശിച്ചിരിക്കുന്നവരെയല്ല കോടതി ഇടക്കാല ഭരണസമിതിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഇവര്‍ നാലുപേര്‍ക്കും ഏതെങ്കിലും സംസ്ഥാന അസോസിയേഷനുമായോ ബിസിസിഐയോടെ യാതൊരു ബന്ധവുമില്ല. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, ബിസിസിഐ, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി തീരുമാനമെടുത്തത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.