ബിസിസിഐ ജനറല്‍ മാനേജര്‍ രാജിവെച്ചു

349

ന്യൂഡല്‍ഹി : ബിസിസിഐ ജനറല്‍ മാനേജര്‍ ആര്‍.പി സാഹ രാജിവെച്ചു. സുപ്രീംകോടതി നിയോഗിച്ച മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ഇടപെടലാണ് സാഹയുടെ രാജിയില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബോ​ർ​ഡി​ന്‍റെ വാ​ണി​ജ്യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന സ​മി​തി​യി​ലെ പ്ര​മു​ഖ​നാ​ണ് സാ​ഹ. ബി​സിസി​ഐ​ക്ക് മൂ​ന്ന് മാ​നേ​ജ​ർ​മാ​രാ​ണു​ള്ള​ത്. ഭ​ര​ണ​നി​ർ​വ​ഹ​ണ സ​മി​തി​യെ വി​നോ​ദ് റാ​യി സ​മി​തി ദു​ർ​ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. എ​ന്നാ​ൽ ത​ന്‍റെ രാ​ജി വ്യ​ക്തി​പ​ര​മാ​ണെ​ന്നും മൂ​ന്നു മാ​സം മു​ന്പു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ന്നും സാ​ഹ പ​റ​ഞ്ഞു. പ്രാ​യാ​ധി​ക്യത്താലുള്ള ക്ഷീ​ണം മൂല​മാ​ണ് രാ​ജി​വ​യ്ക്കു​ന്ന​ത്. ത​നി​ക്ക് ഇ​പ്പോ​ൾ 61 വ​യ​സു​ണ്ട്. പു​നെ​യി​ൽ താ​മ​സി​ക്കു​ന്ന ത​നി​ക്ക് നി​ര​ന്ത​രം മും​ബൈ​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ പ്ര​യാ​സ​മാ​ണ്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​മോ പ്ര​ശ്ന​ങ്ങ​ളോ ഉണ്ടായിട്ടില്ലെന്നും സാ​ഹ പ​റ​ഞ്ഞു.

NO COMMENTS

LEAVE A REPLY