മുംബൈ : ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരണമെന്ന് നിയമകമീഷന്‍. ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ദേശീയ കായിക സമിതിയായി ബി.സി.സി.ഐയെ മാറ്റി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കമീഷന്റെ ശിപാര്‍ശ. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് മുമ്ബാകെയാണ് സമിതി 124 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊതുജനത്തിന് വിലയിരുത്താന്‍ കഴിയുന്ന എജന്‍സിയാക്കി ബി.സി.സി.ഐയെ മാറ്റണമെന്നാണ് നിയമകമീഷന്റെ നിര്‍ദേശം.