ബിഡിഎസ് സ്പോര്‍ട്ട് അഡ്മിഷന്‍ ഇന്ന് നടക്കും

253

തിരുവനന്തപുരം: കേരളത്തെ ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. അവസാന ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവ് വന്ന 626 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഇന്ന് നടക്കുന്നത്. ബിഡിഎസ് പ്രവേശനത്തിനുള്ള ആദ്യ ദിന സ്പോട്ട് അലോട്ട്മെന്റ് കഴിഞ്ഞമാസം 30ന് നടന്നിരുന്നു. എന്നാല്‍ എംബിബിഎസ് പ്രവേശന നടപടികള്‍ വൈകുന്നതിനാല്‍ ഇത് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. സംസ്ഥാന മെറിറ്റിലേക്കുള്ള പ്രവേശനം അവസാനിച്ചതിനാല്‍ സംവരണവിഭാഗത്തില്‍ ഒഴിവ് വന്ന സീറ്റുകള്‍ സംസ്ഥാന മെറിറ്റിലേയ്ക്ക് പിന്നീട് മാറ്റുകയായിരുന്നു.

NO COMMENTS