തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റില്‍.

71

തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ശാസ്തമംഗലം സ്വദേശി മീനയെയാണ് മ്യുസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ച്‌ യുവതിയെ മര്‍ദിച്ച കേസില്‍ മ്യുസിയം പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്.

ഐ.പി.സി. 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആക്രമിച്ച്‌ പരിക്കേല്‍പിച്ചതിനും ചെരുപ്പുകൊണ്ട് അടിച്ചതുകൊണ്ട് മാരകായുധം ഉപയോഗിച്ച്‌ പരുക്കേല്‍പിച്ചതിനുമാണ് കേസ്.

NO COMMENTS