ബീഫ് തേങ്ങാക്കൊത്ത് ചേര്‍ത്ത് ഉലര്‍ത്തിയത്

244

ചേരുവകള്‍
അര കിലോ ബീഫ്
കാല്‍ കപ്പ് തേങ്ങ (പൂളി അരിഞ്ഞത്)
5 പച്ചമുളക്
1 തക്കാളി (വലുത്)
2 സവാള (വലുത്)
3 തണ്ട് കറിവേപ്പില
6 അല്ലി വെളുത്തുള്ളി
1 ചെറിയ കഷണം ഇഞ്ചി
3 സ്പൂണ്‍ മല്ലിപൊടി
2 സ്പൂണ്‍ മുളകുപൊടി
കാല്‍ സ്പൂണ്‍ മഞ്ഞള്‍പൊടി
കാല്‍ സ്പൂണ്‍ ഗരം മസാല പൊടി
ആവശ്യത്തിന് വെളിച്ചെണ്ണ
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
ഒരു കുക്കറില്‍ നന്നായി കഴുകി വൃത്തിയാക്കിയ ബീഫ്, ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇടുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി,ഗരം മസാല പൊടി എന്നിവയോടൊപ്പം ആവശ്യത്തിന് ഉപ്പും 2 സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.

അടുത്തതായി ഇതിലേക്ക അല്‍പം വെള്ളം കൂടി തളിച്ച് വേവിക്കുക. 3, 4 വിസില്‍ വന്നാല്‍ തീ ഓഫ് ആക്കാം. കുക്കര്‍ തുറക്കാതെ തന്നെ 10 മിനിറ്റ് വയ്ക്കുക. ഈ 10 മിനിട്ട് കൊണ്ട് മറ്റൊരു പാത്രത്തില്‍ തേങ്ങാ കൊത്തും കറിവേപ്പിലയും തക്കാളിയും മൂപ്പിച്ചെടുക്കുക.

വേവിച്ചു വാങ്ങി വച്ചിരിക്കുന്ന ഇറച്ചി ഗ്രേവിയോടെ അടുപ്പത്തിരിക്കുന്ന പാത്രത്തിലെ തേങ്ങാ കൊത്തിലേക്ക് ചേര്‍ത്ത് വെള്ളം തോര്‍ത്തി എടുക്കുക. നല്ല നാടന്‍ ബീഫ് ഉലര്‍ത്തിയത് തയ്യാര്‍. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ചൂടോടെ കഴിക്കാം.

NO COMMENTS

LEAVE A REPLY