കൊച്ചി ബിയര്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പുറത്ത് കൊണ്ടുപോകുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. ബിയര്‍ പാര്‍സല്‍ നല്‍കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിയര്‍പാര്‍ലര്‍ ഉടമകള്‍ അറിയിച്ചു ബിയര്‍ പാലര്‍ലറുകളില്‍ നിന്ന് ബിയര്‍ പാഴ്സല്‍ നല്‍കാമെന്നും കൂടുതല്‍ കൗണ്ടറുകളില്‍ മദ്യം വിളമ്പുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് നേരത്തെ ഉത്തരവിട്ടത്.ഇതില്‍ ബിയര്‍ പാര്‍സല്‍ നല്‍കുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ബിയര്‍ പാഴ്സല്‍ നല്‍കുന്നത് തടയുകയായിരുന്നു. അതേസമയം കൂടുതല്‍ കൗണ്ടറുകളുടെ കാര്യത്തില്‍ കോടതി ഇടപെട്ടില്ല. ബിയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അവിടെ വച്ച് കുടിക്കണം.ഇത് ഇവിടെ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ കഴിയില്ല. കണ്‍സ്യൂമര്‍ഫെഡിന്‍റെയും ബിവറേജ് കോര്‍പറേഷന്‍റെയും ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയൂവെന്നും ഹൈക്കോടതി ഉത്തരവിട്ടു. എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ബിയര്‍ പാര്‍ലറുകളില്‍ റെയ്ഡ് നടത്തി കേസ് എടുത്തത് ചോദ്യം ചെയ്ത് ബിയര്‍പാര്‍ലര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബഞ്ച് അനുകൂല ഉത്തരവ് നല്‍കിയത്. ഇത് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയതോടെ പഴയ കേസുകള്‍ വീണ്ടും സജീവമാകും.