കൊച്ചി: ബിയര്‍ പാലര്‍ലറുകളില്‍ നിന്ന് ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാമെന്ന് ഹൈക്കോടതി. ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതിനും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. അബ്കാരി ചട്ടങ്ങള്‍ക്ക് ഇത് തടസ്സമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.നിലവിലെ ബാര്‍ ലൈസന്‍സില്‍ മദ്യം ഹോട്ടലിന് പുറത്ത് കൊണ്ടുപോകുന്നത് നീയമവിരുദ്ധമാണ്. എന്നാല്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ചട്ടത്തില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിയറുകള്‍ വാങ്ങി ഹോട്ടലിന് പുറത്ത് കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.ഒരാള്‍ക്ക് 3.5 ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം.ഇതനുസരിച്ച് അഞ്ച് കുപ്പിവരെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയും.bഒന്നിലധികം കൗണ്ടറുകള്‍ തുറന്ന ബിയര്‍ വൈന്‍ പാലര്‍ലറുകള്‍ക്കെതിരെ എക്സൈസ് കമ്മീഷ്ണര്‍ നേരത്തെ നടപടി എടുത്തിരുന്നു. എന്നാല്‍ നിലവിലുള്ള ചട്ട പ്രകാരം ഒന്നിലധികം കൗണ്ടറുകള്‍ വഴി ബിയര്‍ വിതരണം ചെയ്യാമെന്നും ഇത് നിയമവിരുദ്ധ നടപടിയല്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഹൈക്കോടതി ഉത്തരവോടെ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ബിയര്‍ പാലര്‍ലറുകള്‍ റെയ്ഡ് ചെയ്ത് സമീപകാലത്തെടുത്ത ഒട്ടുമിക്ക കേസുകളും തള്ളപ്പെടും.ബാര്‍ ലൈസന്‍സിലേത് പോലെ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമെ ഇനി ബിയര്‍ പാര്‍ലറുകളില്‍ നിന്ന് മദ്യം പുറത്ത് കൊണ്ടുപോകുന്നതും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നതും തടയാന്‍ കഴിയൂ.