തലസ്ഥാനത്ത് അഞ്ച് ബീയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

287

തിരുവനന്തപുരം: ജില്ലയിലെ അഞ്ച് ബീയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. കഴക്കൂട്ടം വഴി കന്യാകുമാരിയിലേക്കു പോകുന്ന എന്‍എച്ച്‌ 66 നു സമീപത്തു സ്ഥിതി ചെയ്യുന്ന ബാര്‍ഹോട്ടലുകള്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചത്. ഈ പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സേവിയേഴ്സ് ഹോട്ടല്‍, പാപ്പനംകോട് വൈറ്റ് ദാമര്‍, മൗര്യ രാജധാനി, നെയ്യാറ്റിന്‍കര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവര്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചതെന്നു എക്സൈസ് അധികൃതര്‍ ഒരു സ്വകാര്യ മാധ്യമത്തോടു പറഞ്ഞു. 24 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് പാതയോരത്തുള്ളത്. ഇതില്‍ കോടതിയെ സമീപിച്ച ഹോട്ടലുകള്‍ക്കാണ് അനുമതി ലഭിച്ചത്.

NO COMMENTS

LEAVE A REPLY