മാവോയിസ്റ്റ് വേട്ട : പൊലീസ് തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കട്ടെയെന്ന് ഡി.ജി.പി

229

മലപ്പുറം നിലമ്ബൂരില്‍ പൊലീസിനെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്നും. ഇക്കാര്യത്തില്‍ പൊലീസ് തെറ്റ് ചെയ്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടപടിയെടുക്കട്ടെ എന്നും ഡി.ജി.പി. കരുളായി പടുക്ക മേഖലയില്‍ കുപ്പു ദേവരാജ്, അജിത എന്നിവരാണ് പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവം ഏറ്റമുട്ടല്‍ നാടകമാണെന്ന് ഇതിനോടകം വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സി.പി.ഐ നേതാവ് കാനം രാജേന്ദ്രനാണ് സര്‍ക്കാറിനും പൊലീസിനും എതിരെ ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ ആദ്യം രംഗത്തെത്തിയത്.തുടര്‍ന്ന് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. എന്നാല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വൈകുന്നേരം വരെ സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവിട്ടത്

NO COMMENTS

LEAVE A REPLY