തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏത് സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്നും ആവശ്യമുള്ള മുൻകരുതലുകൾ സ്വീകരിച്ച് കഴിഞ്ഞെന്നും ഡിജിപി പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ നിർദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഏതു പ്രകൃതി ദുരന്തവും നേരിടാൻ പോലീസ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്- ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതുകൂടാതെ വിവിധ ജില്ലകളിലെ സായുധ പോലീസിനും ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.