കാസര്‍ഗോഡ്: സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വിഷമിച്ച വിദ്യാര്‍ഥിനി കത്തയച്ചു, പ്രധാനമന്ത്രിയുടെ നിർദ്ദേശം ഉടൻ വന്നു ബേക്കൽ കോട്ടയിൽ ഒരുമാസത്തിനകം ശൗചാലയം പണിയണം.ബോവിക്കാനം ബി.എ.ആര്‍ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മുളിയാര്‍ എസ്.എസ് ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ കാവ്യ ഉണ്ണി എം. നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 30 നു കോട്ട സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ശൗചാലയമില്ലാതെ വിഷമിച്ച തന്റെ അവസ്ഥ വ്യക്തമാക്കിയാണ് പ്രധാനമന്ത്രിക്ക് കാവ്യ കത്തയച്ചത്.ബേക്കൽ കോട്ട സന്ദർശിക്കാൻ പോകുന്ന സന്ദർശകർക്ക് യാതൊരു അടിസ്ഥാന സൗകര്യവുമില്ലെന്ന് നരേന്ദ്രമോഡി എന്ന ആപ്ലിക്കേഷനിലൂടെ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് വിവരം അറിയിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ നിന്ന് കാവ്യയ്ക്ക് രേഖാമൂലം അറിയിപ്പ് കിട്ടിയത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശവും വന്നു കഴിഞ്ഞിരുന്നു.