അനാഥകളുടെ സംരക്ഷണം വിശ്വാസികളുടെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ വചനം ചൂണ്ടികാട്ടിയും പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതില്‍ ഫേസ്ബുക്കിലൂടെയാണ് സമസ്ത നേതാവ് ബഹാവുദീന്‍ നദ്‍വി വിമർശിച്ചത് .
ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ചെറുത്ത് തോല്‍പിക്കണമെന്നും പീഡിപ്പിക്കപ്പെട്ട കുട്ടി അനാഥയാണെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും അനാഥ ബാലികയെ നിഷ്‌കരുണം പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്ര ത്തിലൂടെയും ജാമ്യം അനുവദിച്ചതിലൂടെയും വെളിവായിരിക്കുന്നതെന്ന് ബഹാവുദീന്‍ നദ്‍വി ചൂണ്ടികാട്ടി