തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് വിവിധ വിഭാഗം ഉപഭോക്താക്കൾക്ക് കോവിഡ് കാലത്ത് നൽകേണ്ട ആനുകൂല്യം സംബന്ധിച്ച് നൽകിയ പെറ്റിഷനിൻമേലുള്ള (O.P.19/2020) പൊതുതെളിവെടുപ്പ് 19ന് രാവിലെ 11നും ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി സംബന്ധിച്ച പെറ്റിഷനിൻമേലുള്ള (O.P.21/2020) പൊതുതെളിവെടുപ്പ് 21ന് രാവിലെ 11നും വീഡിയോ കോൺഫറൻസ് മുഖാന്തിരം നടത്തും.
തെളിവെടുപ്പുകളിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവർ മൂന്ന് ദിവസം മുൻപ് സെക്രട്ടറിയെ അറിയിക്കണം. ഏത് വിഷയത്തിലെ തെളിവെടുപ്പിലാണ് പങ്കെടുക്കുന്നതെന്ന വിവരം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നിവ kserc@erckerala.org യിൽ അയയ്ക്കണം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്‌ടോപ്പ്/ഡെസ്‌കോടോപ്പ്/ കമ്പ്യൂട്ടർ/സ്മാർട്ട് ഫോൺ/ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം.
വീഡിയോ കോൺഫറൻസിനുള്ള സമയക്രമങ്ങളും ലിങ്കും ഇ-മെയിൽ മുഖേന പൊതുതെളിവെടുപ്പിന് മുൻപ് അറിയിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായം തപാൽ അല്ലെങ്കിൽ ഇ-മെയിൽ വഴി തെളിവെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് നൽകാം. കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും.