ബെംഗളൂരു: കാവേരി നദീ ജല പ്രശ്നത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കര്‍ണാടകത്തില്‍ അക്രമ സംഭവങ്ങള്‍ പടരുന്നു. ബെംഗളൂര്‍ മൈസൂര്‍ റോഡിലെ കെപിഎന്‍ ബസ് ഡിപ്പോയ്ക്ക് അക്രമികള്‍ തീയിട്ടു. 20 ഓളം ബസുകള്‍ കത്തി നശിച്ചു. തമിഴ്നാട്ടിലെ സേലം ആസ്ഥാനമായുള്ള കമ്ബനിയാണ് കെപിഎന്‍ ട്രാവല്‍സ്. സംഘര്‍ഷം കണക്കിലെടുത്ത് ബസ്സുകള്‍ നിരത്തിലിറക്കാതെ സുരക്ഷിതമായി ഡിപ്പോയില്‍ തന്നെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.അക്രമികള്‍ തീയിട്ടപ്പോള്‍ ഡിപ്പോയില്‍ 56 ബസ്സുകളുണ്ടായിരുന്നുവെന്ന് ഡിപ്പോ മാനേജര്‍ അന്‍സര്‍ പറഞ്ഞു. ബാംഗ്ലൂര്‍-തിരുവനന്തപുരം റൂട്ടില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഗ്രൂപ്പുകളില്‍ ഒന്നാണ് കെ.പി.എന്‍.കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കാണിച്ച് കര്‍ണാടകം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വീസും നിര്‍ത്തിവെച്ചു.ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ തമിഴ്നാട്ടുകാരുടെ കടകളും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബെംഗളൂരുവില്‍ നിന്നും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. തമിഴ്നാട്ടിലേക്കുള്ള ചില സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു. പൊള്ളാച്ചി, പളനി സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.സംഘര്‍ഷത്തിന് അയവുവന്നാല്‍ കേരളത്തിലേക്കുള്ള ബസ്സുകള്‍ പോലീസ് അകമ്ബടിയോടെ കേരള അതിര്‍ത്തിവരെ എത്തിക്കാനുള്ള മാര്‍ഗമാണ് ഇരു സര്‍ക്കാരുകളും ആലോചിക്കുന്നത്. കോണ്‍വോയി അടിസ്ഥാനത്തില്‍ ബസ്സുകളെ അതിര്‍ത്തികടത്തിവിടാമെന്ന് കേരള ഡി.ജി.പിയെ കര്‍ണാടക ഡി.ജി.പി അറിയിച്ചിട്ടുണ്ട്.കാവേരി നദീ ജലം തമിഴ്നാടിന് വിട്ടു നല്‍കണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടകം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഇന്ന് രാവിലെയാണ് സുപ്രീംകോടതി തള്ളിയത്. ഈ മാസം ഇരുപത് വരെ ദിനം പ്രതി പന്ത്രണ്ടായിരം ഘനയടി ജലം തമിഴ്നാടിന് വിട്ട് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.