വാടക നല്‍കാന്‍ വൈകിയതിന് വാടകക്കാരുടെനെരെ കെട്ടിട ഉടമ തിളച്ച സാമ്പാര്‍ ഒഴിച്ചു

311

ബംഗളുരു: വാടക നല്‍കാന്‍ വൈകിയതിന് വാടകക്കാര്‍ക്കെതിരെ കെട്ടിട ഉടമ തിളച്ച സാമ്പാര്‍ ഒഴിച്ചു. ബംഗളുരുവിലെ ഹനുമന്തനഗറിലെ രാഘവേന്ദ്ര ബ്ലോക്കിലാണ് സംഭവം. ശിവവര്‍മ്മ എന്നയാളാണ് തന്‍റെ വാടക്കാരെ ആക്രമിച്ചത്. വര്‍മ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍റെ നടത്തിപ്പുകാരിയായ ഹേമലതയും മകന്‍ ശ്രേയസുമാണ് ആക്രമിക്കപ്പെട്ടത്.
മുന്ന് മാസം മുന്‍പാണ് വര്‍മ്മയുടെ കെട്ടിടം ഹേമലത വാടയ്ക്ക് എടുത്തത്. അന്ന് മുതല്‍ ഇവര്‍ വാടക നല്‍കിയിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. വാടക ചോദിച്ച്‌ എത്തിയ വര്‍മ്മ ശ്രേയസുമായി വാക്ക് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് തിളച്ച സാമ്പാര്‍ മുഖത്ത് ഒഴിക്കുകയുമായിരുന്നു.സാരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും ഹനുമന്ത് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

NO COMMENTS

LEAVE A REPLY