ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പാലത്തിനെതിരെ നഗരവാസികള്‍. പാലത്തിനായി ചിലവഴിക്കുന്ന വലിയ തുകയും പ്രകൃതി നാശവുമാണ് ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്.എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്ര എളുപ്പമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ഇരുമ്ബു പാലത്തിന് 1,800 കോടി രൂപചെലവുവരും. ഇതിനായി നൂറുകണക്കിന് മരങ്ങള്‍ മുറിക്കേണ്ടിയും വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരവാസികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.6.72 കിലോമീറ്ററാണ് പാലത്തിന് ഉദ്ദേശിക്കുന്ന നീളം. ബസവേശ്വരയ്ക്കും ഹെബ്ബലിനും ഇടയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്.ഗതാഗതക്കുരുക്ക് കുറച്ച് നഗരത്തിന്റെ വ്യത്യസ്തമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പാലത്തിന് സാധിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുമ്ബോള്‍ ഇതിന് വിരുദ്ധാഭിപ്രായമാണ് നഗരവാസികളില്‍ ഒരു വിഭാഗത്തിനുള്ളത്.പാലത്തിനായി ചിലവഴിക്കേണ്ടിവരുന്ന വലിയ തുകതുകയ്ക്കും വന്‍ പ്രകൃതി ചൂഷണത്തിനുമൊപ്പം തെറ്റായ നഗരാസൂത്രണത്തിന്റെ ഫലമാണ് പാലമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മാത്രമല്ല സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതി സുതാര്യമല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.ഇപ്പോള്‍ത്തെന്നെ തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തിന് ഈ പാലത്തെ കൂടി താങ്ങാനാവില്ല. നഗരത്തിലെ 812 മരങ്ങളാണ് ഇതിനായി മുറിക്കേണ്ടി വരികയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നഗരവാസികളില്‍ ചിലര്‍ പാലം നിര്‍മാണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച പാലത്തിനെതിരായി മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.