അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയില്‍ പ്പെട്ട് ഇരുപത്തിരണ്ടുകാരിയ്ക്ക് ദാരുണാന്ത്യം.
ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.
അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങിയതോടെ പിൻ സീറ്റിൽ ആയിരുന്ന യാത്രക്കാരിയായ ഭാനുരേഖ അപകടത്തില്‍ പ്പെടുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തി ച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയ്ക്കൊപ്പം അഞ്ച് പേരാണ് കാറിലുണ്ടായിരു ന്നത്.