ബാംഗ്ലൂര്‍: ഇന്ത്യക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 188 റണ്‍സ് വിജയലക്ഷ്യം. നാലിന് 213 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 274 റണ്‍സിന് പുറത്താവുകയായിരുന്നു. 187 റണ്‍സാണ് ഇന്ത്യയുടെ ലീഡ്. ഒരു ദിനം ശേഷിക്കെ ഓസ്ട്രേലിയക്ക് 188 റണ്‍സ് നേടിയാല്‍ വിജയം തുടരാം. ആറു വിക്കറ്റ് കൈയിലിരിക്കെ 126 റണ്‍സിെന്‍റ മുന്‍തൂക്കവുമായി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് രാവിലെ 52 റണ്‍സെടുത്ത രഹാനയെ നഷ്ടപ്പെട്ടു. സ്റ്റാര്‍ക്ക് ആണ് രഹാനയെ പുറത്താക്കിയത്. പിന്നാലെയെത്തിയ കരുണ്‍ നായര്‍ സ്റ്റാര്‍ക്കിനു മുന്നില്‍ പൂജ്യത്തിന് പുറത്തായി മടങ്ങി.സ്കോര്‍ ബോര്‍ഡിലേക്ക് നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കവെ ഇന്ത്യയുടെ ഏകപ്രതീക്ഷയായ ചേതേശ്വര്‍ പൂജാരയെയും (92) നഷ്ടപ്പെട്ടു. സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ വെച്ച് ഹസല്‍വുഡാണ് പൂജാരയെ മടക്കിയത്. ആര്‍.അശ്വിന്‍ (4), ഉമേഷ് യാദവ്(1) എന്നിവരും ഒാസീസ് ബൗളിങ്ങിനെ ചെറുക്കാനാകാതെ പെട്ടെന്ന് ക്രീസ് വിട്ടു. അവസാന വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും(20) ഇഷാന്ത് ശര്‍മ്മയുമാണ് (6) ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.