പാലത്തായി പീഡന കേസ് – അന്വേഷണ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം.പി.

49

കൊച്ചി: പാലത്തായി പീഡന കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും ഇരയായ പെണ്‍കുട്ടിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് അന്വേഷണ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. .

പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനാണ് കേസിന്റെ തുടക്കം മുതല്‍ പോലീസ് ശ്രമിക്കുന്നതെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു. കുട്ടിയെ കൗണ്‍സിലര്‍മാരുടെ മുന്നില്‍ കൊണ്ടുപോയ ശേഷം മൊഴി പ്രതികള്‍ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നിന്ദ്യവും ക്രൂരവുമായ നടപടിയാണ്. പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി എടുക്കുകയാണ് വേണ്ടതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

നാലാം ക്‌ളാസില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച നരാധമന്മാരെ സംരക്ഷിക്കാനാണ് ക്രൈം ബ്രാഞ്ചും പോലീസും ഒത്തുകളിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തേജോവധം ചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

NO COMMENTS