ബെര്‍ലിന്‍: ശിരോവസ്ത്രം മാറ്റാന്‍ വിസമ്മതിച്ച യുവതിയെ റെസ്റ്റോറന്‍ഡില്‍ നിന്നും പുറത്താക്കി. പടിഞ്ഞാറന്‍ ജര്‍മ്മനിയിലാണ് സംഭവം നടന്നത്. റെസ്റ്റോറന്‍റില്‍ എത്തിയ യുവതിയോട് ശിരോവസ്ത്രം മാറ്റാന്‍ മാനേജര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച യുവതിയെ പുറത്താക്കുകയായിരുന്നു.സംഭവത്തിനു തൊട്ടുപിന്നാലെ തന്നെ റെസ്റ്റോറന്‍റിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മാനേജര്‍ക്കെതിരെ ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ പേജ് പിന്നീട് അപ്രത്യക്ഷമായി.റെസ്റ്റോറന്‍റ് അധികൃതരുടെ നിലപാടിനെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. വീട്ടില്‍ ആയിരിക്കുന്പോള്‍ നമ്മുക്ക് എന്തും ചെയ്യാമെന്നും എന്നാല്‍ നമ്മളു മറ്റൊരു രാജ്യത്ത് ഉള്ളപ്പോള്‍ അവിടുത്തെ നിയമങ്ങള്‍ പാലിക്കണമെന്നും ഒരാള്‍ പോസ്റ്റിന് കമന്‍റ ഇടുകയുണ്ടായി.