കോഴിക്കോട്: നോട്ട് പ്രതിസന്ധി ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടാക്കിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.കോര്‍പ്പറേഷന്റെ വരുമാനത്തില്‍ 143 കോടി രൂപയുടെ കുറവാണ് കഴിഞ്ഞ മാസം ഉണ്ടായത്.
നോട്ട് അസാധുവാക്കല്‍ സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള ബീവറേജസ് കോര്‍പ്പറേഷനെ കാര്യമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.പോയമാസത്തെ കണക്കുകളനുസരിച്ച് 143 കോടി രൂപയുടെ കുറവ് വരുമാനത്തില്‍ ഉണ്ടായി. നികുതി വരുമാനത്തെയും ഇത് ബാധിച്ചു.എക്‌സൈസ് ജീവനക്കാര്‍ ജോലിക്കിടെ ആക്രമിക്കപെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പഞ്ചാതലത്തില്‍ ജീവനക്കാര്‍ക്ക് ആയുധം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പാന്‍ നടപടി സ്വീകരിക്കും. എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. കമ്മിഷണര്‍ ഋഷിരാജ് സിങ്ങും പരിപാടിയില്‍ പങ്കെടുത്തു.