ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടി

208

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ കൂട്ടി. രവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാകും ബിവറേജസ് ഔട്ട്ലെറ്റുകളുടെ പുതിയ പ്രവര്‍ത്തനസമയം. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്ബത് വരെയാണ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

NO COMMENTS

LEAVE A REPLY