കാസറഗോഡ് : 1982 ലെ കേന്ദ്ര ചിട്ടി നിയമം സംസ്ഥാനത്ത് 2012 ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള തിനാല്‍ ഈ നിയമ മനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി ലഭിച്ച ചിട്ടികള്‍ക്കു മാത്രമേ നിലവില്‍ നിയമ പ്രാബല്യ മുള്ളൂ. പൊതുജനങ്ങള്‍ കെ എസ് എഫ് ഒഴികെയുള്ള സ്വകാര്യ ചിട്ടികളില്‍ ചേരുന്ന തിനു മുമ്പായി ചേരാനുദ്ദേശി ക്കുന്ന ചിട്ടി വ്യാജമല്ല എന്ന് ഉറപ്പ് വരുത്തുന്നതിന് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ, ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ, പരസ്യങ്ങളോ, നോട്ടീസോ, മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ്ബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം.ഫോണ്‍-04994 255405, 9846953498 ,9400441085.