ന്യൂഡല്‍ഹി: നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആദായനികുതി വകുപ്പ്. വെട്ടിപ്പുകാര്‍ക്കെതിരെ അറസ്റ്റ്, തടവ് ശിക്ഷ, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
നടപ്പു സാമ്പത്തികവര്‍ഷം സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള രേഖയിലാണ് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ- ടാക്‌സ് റിക്കവറി ഓഫീസര്‍മാരെ (ടി.ആര്‍.ഒ) നിയോഗിക്കും.
നികുതിയടവില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 276c (2) വകുപ്പു പ്രകാരം മൂന്നുമാസം മുതല്‍ മൂന്നു വര്‍ഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ.