ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവും മകളും മരിച്ചു. ഒറ്റപ്പാലം എസ്.ആര്.കെ നഗര്‍ താഴാനിക്കപ്പടി സ്വദേശി അഷ്റഫ്, മകള്‍ ഷഹാന(6) എന്നിവരാണ് മരിച്ചത്. ഷഹാനയെ രക്ഷപെടുത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. കുളിക്കാനിറങ്ങിയ അഷ്റഫും മകളും ഒഴുക്കില്‍പ്പെടുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന അഷ്റഫിന്റെ മറ്റൊരു മകള്‍ വീട്ടിലെത്തി വിവരം അറിയിച്ചതിന് ശേഷമാണ് അപകടവിവരം നാട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.കുട്ടിയെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്നു.അഷ്റഫിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.