മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹണി ബീ 2-വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. മലയാളത്തില്‍ തരംഗമായ മാര്‍ട്ടിന്‍ പ്രക്കാട്ട് – ദുല്‍ഖര്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായികയെന്നാണ് സൂചന