ഹിന്ദി, മലയാള ഗാനങ്ങളുടെ ഇഴയടുപ്പവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

234

കൊച്ചി: മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ ഔന്നത്യത്തിനുദാഹരണമാണ് ഏത് മലയാളം സംഗീതപരിപാടിയിലും ഹിന്ദി ഗാനങ്ങളുടെ സാന്നിധ്യമെന്ന് തെളിയിച്ചുകൊണ്ട് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പ്രതിവാര പരിപാടി എറണാകുളം ജനറലാശുപത്രിയില്‍ സാന്ത്വന സംഗീതമായി. പ്രൊഫഷണല്‍ സംഗീത രംഗത്ത് സജീവമായ അമീര്‍ കെ.മുഹമ്മദും ശുഭരഞ്ജിനിയുമാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ആശുപത്രി എന്നിവ സംയുക്തമായാണ് ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വന പരിപാടി സംഘടിപ്പിച്ചുവരുന്നത്.
ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ ഇന്നലെ നടന്ന 137-ാമത് ലക്കത്തില്‍ 13 പാട്ടുകളാണ് അമീറും ശുഭരഞ്ജിനിയും അവതരിപ്പിച്ചത്. ‘ലോകം മുഴുവന്‍ സുഖം പകരാന്‍’ എന്ന ഗാനത്തോടെ ശുഭരഞ്ജിനിയാണ് പരിപാടി തുടങ്ങിയത്. മുഹമ്മദ് റാഫി അനശ്വരമാക്കിയ, ‘ചാഹൂംഗ മേം തുഛെ ചാന്ദ് സവേരെ..’, യെ ദുനിയാ യെ മെഹഫില്‍..’ എന്നീ പാട്ടുകള്‍ അമീര്‍ ആലപിച്ചു.
പ്രൊഫഷണല്‍ ഗായകനായ അമീര്‍ ആല്‍ബങ്ങളിലെയും സ്റ്റേജ് ഷോകളിലെയും സ്ഥിരം സാന്നിദ്ധ്യമാണ്. കൊച്ചിയിലെ ഫ്രീഡം ബാന്‍ഡിലെ സജീവാംഗമാണ്.യൂണിയന്‍ ബാങ്കുദ്യോഗസ്ഥയാണ് ശുഭരഞ്ജിനി. അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ശിഷ്യകൂടിയാണ്. ചക്രം എന്ന സിനിമയില്‍ പാടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY