ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 18ല്‍ വന്‍ തീപിടുത്തം. വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആളപയാമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.