വന്‍തീപ്പിടിത്തം ; മുന്നൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു.

157

ബംഗളൂരു: ബം​ഗളൂരുവില്‍ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍തീപ്പിടിത്തം. അപകടത്തില്‍ മുന്നൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് കത്തി നശിച്ചത്. നൂറിലധികം കാറുകളും രണ്ട് ബൈക്കുകളും തീ പിടിത്തത്തില്‍ കത്തിനശിച്ചതായി കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം എന്‍ റെഡ്ഢി പറഞ്ഞു. അപകടത്തില്‍ ആളാപായമില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ഉണങ്ങിയ പുല്ലിലേയ്ക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാവാം തീ പിടിത്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ശക്തമായ കാറ്റ് വീശിയതിനാല്‍ തീ പടര്‍ന്ന് പിടിച്ചതാകാമെന്നും പൊലീസ് വ്യക്തമാക്കി.

NO COMMENTS