തിരുവനന്തപുരം : അമരവിള ചെക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകള്‍ ഇല്ലാതെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശി രാജീവ് ആണ് അറസ്റ്റിലായത്.തമിഴ്‌നാട്ടില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചെക്‌പോസ്റ്റില്‍വെച്ച് പണം പിടികൂടിയത്.
കെഎസ്‌ആര്‍ടിസി ബസില്‍ കടത്താന്‍ ആയിരുന്നു ശ്രമം. ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. പണത്തിന് പുറമേ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.38 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണവും പണവും ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.