പട്ന: ബിഹറിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 13 ജില്ലകളിലെ ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും വ്യോമനിരീക്ഷണം നടത്തി. ഇതു രണ്ടാം തവണയാണ് നിതീഷ് കുമാര്‍ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിയിരുത്തുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് അറാറിയ ജില്ലയെയാണെന്നു ദുരന്തനിവാരണ മാനേജ്മെന്റ് സ്പെഷല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ അറിയിച്ചു. ഇവിടെ മാത്രം 20 പേര് മരിച്ചു. പ്രളയബാധിതര്‍ക്ക് ആവശ്യമായ എല്ലാ സാഹയവും സര്‍ക്കാര്‍ നല്‍കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിതീഷ് കുമാര്‍ വ്യക്തമാക്കി.