ബിഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി

254

പാറ്റ്ന: ബിഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി. പൂര്‍ണിയ, കതിഹാര്‍, കിഷന്‍ഗഞ്ച്, അറാരിയ തുടങ്ങിയ 13 ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം. 27,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
പ്രളയക്കെടുതി കണക്കിലെടുത്ത് അടിയന്തര ദുരിതാശ്വാസമായി സംസ്ഥാനത്തിന് 500 കോടി രൂപ ധനസഹായ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സന്ദര്‍ശനം നടത്തവെ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം വീതവും കേന്ദ്രം നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

NO COMMENTS