ബീഹാറില്‍ വ്യാജ മദ്യം കുടിച്ച്‌ നാല് പേര്‍ മരിച്ചു ; ആറു പേര്‍ ഗുരുതരാവസ്ഥയില്‍

235

ബീഹാര്‍: സംപൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചിരിക്കുന്ന ബീഹാറില്‍ വ്യാജ മദ്യം കുടിച്ച്‌ നാല് പേര്‍ മരിച്ചു, ആറു പേര്‍ ഗുരുതരാവസ്ഥയില്‍. റോഹ്താസ് ജില്ലയിലെ ദന്‍വര്‍ ഗ്രാമത്തിലാണ് വിഷമദ്യ ദുരന്തം നടന്നത്. മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ വ്യാജ മദ്യ ദുരന്തമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ സ്റ്റേഷന്‍ ഓഫീസറെ സസ്പെന്റ് ചെയ്തതായി ഷഹബാദ് ഡിഐജി മോഹ്ദ് റഹ്മാന്‍ പറഞ്ഞു. ഇതോടൊപ്പം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് നേരെയും കര്‍ശന നടപടികളുണ്ടാകുമെന്ന് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ഡി.ഐ.ജിയും, ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടിനൊപ്പം സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.

NO COMMENTS