ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊലപാതകം; പ്രധാന പ്രതി അറസ്റ്റില്‍

279

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ നേതാവായ അനൂപാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനൂപിനെ പോലീസ് പിടികൂടിയത്. ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി ഇയാളായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നോവ കാറിലെത്തിയ അനുപടക്കമുള്ള ഏഴുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. നേരത്ത പിടിയിലായവരും ഇക്കാര്യങ്ങള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇനി കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തില്‍ പങ്കെടുത്ത രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനപ്രതിയായ അനൂപ് പിടിയിലായതോടെ കേസന്വേഷണം വേഗത്തിലാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം കൊലപാതകത്തില്‍ പങ്കെടുത്ത പ്രതീഷ് എന്നയാള്‍ വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

NO COMMENTS

LEAVE A REPLY