തിരുവനന്തപുരം: ബംഗളൂരു കേസില്‍ ഉമ്മന്‍ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചെന്ന് ബിജു രാധാകൃഷ്ണന്‍. തെളിവുകള്‍ കോടതിയിലെത്താതിരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതായും ബിജു ആരോപിക്കുന്നു. മുഖ്യമന്ത്രിക്കു നല്‍കാന്‍ അഭിഭാഷകയെ ഏല്‍പ്പിച്ച കത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോളാറിലെ രണ്ടു കേസുകളില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷക കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.