കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സിഡിയിൽ ബിജു രമേശ് കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയത്.നേരത്തെ തിരുവനന്തപുരം കോടതി ബിജു രമേശിനെതിരായ പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.