വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ എസ്.ഐയുടെ നില അതീവഗുരുതരം

199

വാഹനപരിശോധനക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ എസ്.ഐ സതീഷ്കുമാറിന്റെ നില അതീവഗുരുതരമായി തുടരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് തിരുവല്ലം വാഴമുട്ടത്ത് വാഹന പരിശോധനക്കിടെ ബൈക്ക് ഇടിച്ച് സതീഷ് കുമാറിന് പരുക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന വെട്ടുകാട് സ്വദേശികളായ ഷിബു മാര്‍ക്കോസ്, മുഹമ്മദ് നൗഫി എന്നിവര്‍ക്കെതിരെ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചു. കൃത്യനിര്‍വഹണം തടസപ്പെടുത്തി, വാഹനമിടിച്ച് പരുക്കേല്‍പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. മുഹമ്മദ് നൗഫിയും, ഷിബുവും പൊലീസ് നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

NO COMMENTS

LEAVE A REPLY