മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി. യോഗി ആദിത്യനാഥിന്റെ ലക്നൌ ഓഫീസിലായിരുന്നു കൂടികാഴ്ച്ച. 92 ലക്ഷം കുട്ടികള്‍ക്കു എന്‍സെഫലിറ്റിസിനു പ്രതിരോധ വാക്സിനേഷന്‍ നല്‍കിതായി യു.പി മുഖ്യമന്ത്രി ബില്‍ ഗേറ്റസിനെ അറിയിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അവിന്‍ഷ് അവാസ്റ്റി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന കാര്യം ബില്‍ ഗേറ്റ്സ് ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ റീജിയണല്‍ വെക്റ്റര്‍ ഡിസീസ് സെന്റര്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നു ബില്‍ ഗേറ്റ്സ് അറിയിച്ചു. ഇന്നലെ ബില്‍ ഗേറ്റ്സ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിലെ മനുഷ്യസ്നേഹികളുടെ വിവിധ ക്ഷേമപരിപാടികള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.