പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനെയും കനകദുര്‍ഗയേയും പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്ബയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്. പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പോലീസ് കൊണ്ടുപോയത്. അങ്കമാലിയിലെ ഒരു വീട്ടില്‍ എത്തിയ യുവതികള്‍ കുളിച്ച് വസ്ത്രംമാറിയാണ് പോലീസിനൊപ്പം മടങ്ങിയത്.
ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പോലീസ് അറിയിച്ചിട്ടില്ല. യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കൊയി ലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന് (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരാണ് സുപ്രീംകോടതി വിധിയുടെ ബലത്തില്‍ അയ്യപ്പദര്‍ശനം നടത്തിയത്. ഇവര്‍ നേരത്തെ മലകയറാന്‍ എത്തിയപ്പോള്‍ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നിരുന്നു.