ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസ്: മൂന്ന് പേര്‍ പിടിയില്‍

277

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. വീടിനടുത്തുള്ള വര്‍ക്‌ഷോപ്പിലെ സിസിടിവിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. നാല് ബൈക്കുകളിലെത്തിയ എട്ട് അംഗ സംഘമാണ് വീട് ആക്രമിച്ചത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ തിരുവനന്തപുരം മരുതുംകുഴിയിലുള്ള ബിനീഷിന്റെ വീട് ആക്രമിച്ചത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനവും അക്രമികള്‍ തകര്‍ത്തു.

NO COMMENTS