മാ​വോ​യി​സ്റ്റു​ക​ള്‍ ഒ​രു ദി​വ​സം പൊ​ടു​ന്ന​നെ ഉ​ട​ലെ​ടു​ത്ത​ത​ല്ലെന്ന് ബി​നീ​ഷ് കോ​ടി​യേ​രിയുടെ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പ് .

170

ക​ണ്ണൂ​ര്‍: മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ലയെന്നും ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട് എന്നും അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് എന്ന് അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് വെ​ടി​വയ്പ്പി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​നീ​ഷ് കോടിയേരി തന്റെ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ക്കു​ന്നു എ​ന്ന​ത് വ്യ​ക്തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നും വെ​ടി​വ​ച്ച്‌ കൊ​ല്ലു​ന്ന​ത് കൊ​ണ്ട് മാ​വോ​യി​സ്റ്റു​ക​ളും ആ​ശ​യ​വും ഇ​ല്ലാ​താ​കും എ​ന്ന് ക​രു​തു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. മാ​വോ​യി​സ്റ്റു​ക​ള്‍ ഒ​രു ദി​വ​സം പൊ​ടു​ന്ന​നെ ഉ​ട​ലെ​ടു​ത്ത​ത​ല്ല. ആ ​ആ​ശ​യ​ത്തി​ന് നീ​ണ്ട കാ​ല ക​മ്മ്യൂ​ണി​സ്റ്റ് ച​രി​ത്ര​ത്തി​ന്‍റെ പി​ന്‍​ബ​ല​മു​ണ്ടെ​ന്നും ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി. മാവോയിസ്റ് ആശയങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ല ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി.

ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം . നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു ..

കൊല്ലപ്പെട്ടവർക് ഒരു പിടി രക്തപുഷ്പങ്ങൾ …എന്ന വാക്കിൽ ബിനീഷ് കുറിപ്പ് അവസാനിപ്പിച്ചു .

NO COMMENTS