ബെംഗളൂരു: നര്‍ക്കോട്ടിക്‌സ് ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനികുട്ടനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ ഹാജരാകാനാണ് നിര്‍ദേശം.
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിലാണ് ബിനീഷ് കോടിയേരിയെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ ഇ.ഡി. ഓഫീസില്‍വച്ച് ചോദ്യം ചെയ്‌ത ശേഷമാണ് ബിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്.എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
.