ബംഗളൂരു: മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു.
ഇന്ന് ബംഗളൂരുവിലെ ഓഫീസിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടാം തവണയാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
മയക്കുമരുന്നു കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാന്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ഇഡി വിളിപ്പിച്ചത്. നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റ് സെപ്റ്റംബർ ഒന്പതിനു ബിനീഷിനെ ചോദ്യംചെയ്തിരുന്നു. ഈ മാസം ആറിനാണ് ബിനീഷിനെ ബംഗളൂരുവിൽ ഇഡി ചോദ്യം ചെയ്തത്.
ബംഗളൂരു മയക്കുമരുന്നു കേസിൽ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്, ഡി. അനിഖ എന്നിവരെ അറസ്റ്റ് ചെയ്തതോടെയായിരുന്നു കന്നഡ സിനിമാലോകത്തെ മയക്കുമരുന്നു ബന്ധം വെളിപ്പെട്ടത്. മൂവരുമാണ് കന്നഡ ചലച്ചിത്രതാരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപ് എന്‍സിബിക്കു മൊഴി നല്‍കിയിരുന്നു.