എ.എന്‍.രാധാകൃഷ്ണനെതിരെ ബിനീഷ് കോടിയേരി മാനനഷ്ടക്കേസ് നല്‍കും

245

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ ബിനീഷ് കോടിയേരി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബിനീഷ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ഒരാളെയും തനിക്ക് പരിചയം പോലുമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്നു ഇതിനെപറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമാണ് എ.എന്‍ രാധാകൃഷ്ണന്‍ കല്‍പ്പറ്റയില്‍ വെച്ച് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരിയുടെ പ്രതികരണം മകനെ രക്ഷിക്കാനെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസഹായനായി നോക്കിനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കുമെന്ന് ബിനീഷ് അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY