ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം

37
Hands hold money and gifts. Winning the lottery and receiving prizes. Award for luck. Flat vector cartoon illustration. Objects isolated ongreen background.

തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ്/ മെഡിക്കൽകോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് കോളേജ് എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർത്ഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ ധനസഹായത്തിന് അപേക്ഷിക്കാം.

മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ 16നകം ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 8289827857.

NO COMMENTS