കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ പണമിടപാട് കേസില്‍ ദുബായ് കമ്പനിയുടെ അന്ത്യശാസനം. ഫെബ്രുവരി അഞ്ചിനകം പണമിടപാട് തീര്‍ത്തില്ലെങ്കില്‍ വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ദുബായിലെ കമ്പനി ഉടമ ഹസന് ഇസ്മയില്‍ മര്‍സൂഖി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താന്‍ സമയം തേടിയിട്ടുണ്ട്.